Welcome to HILLDEF

Hill Integrated Development Foundation

മലയോര മേഖലയുടെ സമഗ്ര വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് "ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ" (ഹിൽഡെഫ്). ജനങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ, നന്മകൾ, സർക്കാരിന്റെയും, സർക്കാരിതര സംവിധാനങ്ങളുടെയും, സന്മനസുള്ള നാട്ടുകാരുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഹിൽഡെഫിന്റെ ലക്ഷ്യം.


മലയോര പ്രദേശത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ ആക്ഷൻ കൗൺസിലുകളും സംഘടനകളുമായി നടത്തിയ കൂടിയാലോചനയിലാണ് ഒറ്റക്കുടക്കീഴിൽ എല്ലാവരേയും ഒന്നിച്ച് അണിനിരത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജാതി-മത-രാഷ്ട്രീയ സ്ത്രീ -പുരുഷ അതിർവരമ്പുകൾക്കപ്പുറം മലയോര നിവാസികളുടെ സമഗ്ര ക്ഷേമത്തിനായി അവരുടെ ഓരോരുത്തരുടെയും ശബ്ദമായി നിലനിൽക്കുകയും, മലയോര നിവാസികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഏതൊരു വിഷയവും ചർച്ച ചെയ്യുവാനും അവ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ശാശ്വത പരിഹാരം നേടിയെടുക്കുവാനും കൂട്ടായ്മ എന്നും മുമ്പിൽ തന്നെ ഉണ്ടാകും.


മലയോര വികസന സംബന്ധിച്ച് ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. നമ്മുടെ പ്രദേശത്ത് ഇത്തരത്തിൽ ഉയർത്തികൊണ്ടു വരേണ്ട നിരവധി പ്രശ്നങ്ങളുണ്ടാകും. അതെല്ലാം നമുക്ക് പൊതുമധ്യത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട് . അത്തരം വിഷ‍യങ്ങൾ infohilldef@gmail.com എന്ന മെയിൽ ഐഡിയിലേക്കോ, 8547059212 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലോ ഞങ്ങൾക്ക് ഫോൺ നമ്പർ സഹിതം അയച്ചു തരുക. കൂട്ടായ്മയുടെ പ്രവർത്തകർ തീർച്ചയായും നിങ്ങളെ ബന്ധപ്പെടും.

Vision

മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും സമഗ്രവികസനം സമ്മാനിക്കുകയെന്നതാണ് കൂട്ടായ്മ ലക്ഷ്യംവെക്കുന്നത്. മലയോര ജനത ഒന്നടങ്കം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് ദിനരാത്രങ്ങൾ തള്ളി നീക്കുന്ന ഈ സാഹചര്യത്തിൽ മലയോര വികസനം സംബന്ധിച്ച് ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ പകുതിയിലധികവും മലയോര പ്രദേശമായതിനാൽ മലയോര പ്രദേശത്തിന്റെ വികസനമെന്നാൽ അത് കേരളത്തിന്റെ വികസനമാണ്. മലയോര നിവാസികളുടെ ക്ഷേമം കാംക്ഷിക്കുന്ന ഏതൊരാൾക്കും കൂട്ടായ്മയുടെ ഭാഗമാകുവാൻ കഴിയും.

Mission

ജാതി-മത-രാഷ്ട്രീയ സ്ത്രീ-പുരുഷ അതിർവരമ്പുകൾക്കപ്പുറം മലയോര നിവാസികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഏതൊരു വിഷയവും ചർച്ച ചെയ്യുവാനും അവ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ശാശ്വത പരിഹാരം നേടിയെടുക്കുവാനും  കൂട്ടായ്മ എന്നും മുമ്പിൽ തന്നെ ഉണ്ടാകും. വന്യമൃഗാക്രമണങ്ങളും ഗാർഗിൽ റിപ്പോർട്ടും, പട്ടയ പ്രശ്നങ്ങളും തോട്ടം തൊഴിലാളികളുടെയും കുടിയേറ്റ കർഷകരുടെയും പ്രശ്നങ്ങൾ, ഭൂപരിഷ്‌കരണത്തിലെ പാളിച്ചകൾ,ആദിവാസി മേഖലയുമായി ബന്ധപെട്ട് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ഭൂഉടമസ്ഥ അവകാശ പ്രശ്നങ്ങൾ, വനാവകാശ നിയമം തുടങ്ങിയ വിഷയങ്ങളിൽ നാമമാത്ര ചർച്ചകൾ മാത്രമാണ് നടക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കാൻ ലോണെടുത്ത് കൃഷിയിറക്കി കർഷകരിൽ പലരുടേയും ജീവിതം ഒരു മുഴം കയറിലും, വിഷക്കുപ്പികളിലുമൊതുങ്ങുന്നു. ഇങ്ങനെ തുടങ്ങി മലയോര ജനത അവഗണയുടെ കയങ്ങളിലേക്ക് മുങ്ങി താഴുന്നു കൊണ്ടേയിരിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് "ഹിൽഡെഫി"ന്റെ പ്രവർത്തനങ്ങൾ.