തെരുവിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന്റെ "കനിവുമായി" ഹിൽഡെഫ്

തെരുവിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന്റെ "കനിവുമായി" ഹിൽഡെഫ്


തെരുവിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകി പുതുവത്സരം ആഘോഷിച്ച് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) യുവ സാമൂഹികപ്രവർത്തകർ. ലോകം പുതുവത്സരം ആഘോഷിക്കുന്ന വേളയിൽ അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും ഒരു നേരത്തെ ഭക്ഷണം പോലും നിഷേധിക്കപ്പെട്ടവരെ മാറ്റിനിർത്തരുത് എന്ന സന്ദേശവുമായി കൊച്ചി മെട്രോ പില്ലറുകൾക്കടിയിലും പരിസരത്തും കഴിയുന്നവർക്കാണ് പുതുവത്സരസന്ധ്യയിൽ ഹിൽഡെഫിന്റെ നേതൃത്വത്തിൽ കലൂർ, കളമശ്ശേരി, എംജി റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി, സാമൂഹിക പ്രവർത്തകരായ സാക്കിർ ബക്കർ, ടീന പ്രിൻസ്, നവ്യ ജയ്സൺ, ഫാത്തിമ താജ്, സിതാര എൻ. മൊയ്‌തീൻ, സി. നികിത, കെ. എസ്. ചിന്തു പ്രസാദ് എന്നിവർ നേതൃത്വം നൽകി.