
മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപംകൊണ്ട കൂട്ടായ്മയാണ് "Hilldef-Hill Integrated Development Foundation". കേരളത്തിന്റെ പകുതിയിലധികവും മലയോര പ്രദേശമായതിനാൽ മലയോര പ്രദേശങ്ങളുടെ വികസനമെന്നാൽ അത് കേരളത്തിന്റെ വികസനമാണ്. കൂട്ടായ്മയുടെ തുടക്കത്തിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മലയോര പ്രദേശത്തിന്‍റെ വികസനം ലക്ഷ്യമിട്ട് കൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ മറ്റു മലയോര പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് അതാത് പ്രദേശത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും ആക്ഷൻ കൗൺസിലുകളുടെയും അഭ്യർഥനമാനിച്ചാണ് എറണാകുളം മുതൽ എന്നത് ഒഴിവാക്കി മലയോര പ്രദേശം ഒന്നടങ്കം പ്രസ്തുത കൂട്ടായ്മയുടെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചത്. മലയോര ജനതയ്ക്ക് നഗരത്തിൻ്റെ വികസനവും ആധുനിക സൗകര്യങ്ങളും നിക്ഷേധിക്കുന്ന നിലപാടിനെ ചോദ്യം ചെയ്യാനും മലയോരനിവാസികളെ മൊത്തം അപരിഷ്കൃതരും ദീർഘവീക്ഷണമില്ലാത്തവരുമായി തരംതാഴ്ത്തുകയും അശാസ്ത്രിയതയുടെ വക്താക്കളായി മുദ്രകുത്തുകയും ചെയ്യുന്ന നടപടിക്കെതിരെ പുതിയ വികസനകാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ,സമഗ്രവികസനം ലക്ഷ്യം വെയ്ക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികൾക്ക് ഹിൽഡെഫ് പിൻതുണയാകുകയുമാണ് ഹിൽഡെഫ് ലക്ഷ്യം.