ഹിൽഡെഫ് എച്ഐവിക്കെതിരെ അണിനിരന്നപ്പോൾ

ഹിൽഡെഫ് എച്ഐവിക്കെതിരെ അണിനിരന്നപ്പോൾ

2022 ഡിസംബർ 1-ന് ലോക എയ്ഡ്‌സ് ദിനത്തിൽ "ഒരുമിച്ച് നിർത്താം" എന്ന പ്രമേയം ലോക ആരോഗ്യ സംഘടന (WHO) ആഹ്വാനം ചെയ്യുമ്പോൾ "പ്രതിരോധിക്കേണ്ടത് രോഗത്തെയാണ് മനുഷ്യരെയല്ല എന്ന സന്ദേശമാണ് 'ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷൻ'(ഹിൽഡെഫ്) എല്ലാവരിലേക്കും എത്തിക്കുന്നത്. വർണ്ണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കി, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും നിയമപരവുമായ വ്യത്യാസങ്ങളെ മാറ്റി നിർത്തി ഒന്നായി നിന്ന് ആവശ്യമുള്ളവർക്ക് ആവശ്യമായ ചികിത്സ എത്തിച്ചാൽ മാത്രമേ ലോകത്ത് നിന്നും ഈ വൈറസ് ബാധ തുടച്ചുനീക്കാൻ കഴിയുകയുള്ളു.