സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്നത്തിന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ' (ഹിൽഡെഫ്) യുവ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് 'Stop Violence against Women & Girls' എന്ന വിഷയം മുൻനിർത്തി നടത്തിയ ഒപ്പ് ശേഖരണം. രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടത്തിയ ഒപ്പ് ശേഖരണത്തിൽ നിരവധി കലാ-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും പങ്കാളികളായി. പൊതുസമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടും സമീപനവും മാറേണ്ടതുണ്ട്. സമത്വ സുന്ദരമായ നാളേക്ക് വേണ്ടി ഇന്നേ കൈകോർക്കാം എന്ന സന്ദേശമാണ് ഹിൽഡെഫ് നൽകുന്നത്.
Media Links
https://www.manoramaonline.com/women/women-news/2022/11/26/signature-for-women-safety.html