വിദ്യാർത്ഥികൾക്കിടയിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ “ലഹരി നാടിന് അപമാനം, ഞാൻ നാടിന് അഭിമാനം” എന്ന പേരിൽ 'ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ' (ഹിൽഡെഫ്), ആലുവ കുട്ടമശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസ്സും ഫ്ലാഷ്മോബും നടത്തി. ലഹരി ഉപയോഗത്തിനെതിരെ സ്‌കൂളുകൾ കേന്ദ്രികരിച്ച് സർക്കാർ നടത്തുന്ന ക്യാമ്പയിനുകളെ പിന്തുണച്ചുകൊണ്ടാണ് ഹിൽഡെഫ് ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് സോനാ എസ്.നായരുടെ അദ്ധ്യക്ഷതയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി മുഖ്യാതിഥിയായി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.നിജ ജോയ് ബോധവത്കരണ ക്ലാസ്സ് നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എം അൻവർ അലി, കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സതി ലാലു ,കീഴ്മാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, കുട്ടമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രധാന അദ്ധ്യാപിക സീന പോൾ, ഹിൽഡെഫ് മാനേജർ പോൾസൺ തോമസ്, പ്രൊജക്റ്റ് ഡയറക്ടർ സാറാ പുന്നൂസ് ,റസീല ഷിഹാബ്, അബ്‌ദുൾ ഗഫൂർ, ഐറിൻ ജിജി, നവ്യ ജെയ്സൺ, ഫാത്തിമ താജ് എന്നിവർ സംസാരിച്ചു.
Media Links: