'എന്റെ നാട്, എന്റെ സൗന്ദര്യം, എന്റെ നാടിനൊരു ക്ലിക്ക്' സെൽഫി മത്സര ക്യാമ്പയിന്റെ ഭാഗമായി സുൽത്താൻബത്തേരി സെന്റ് .മേരീസ് കോളേജ് ടൂറിസം ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടികൾ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അസൈനാർ ഉദ്‌ഘാടനം ചെയ്തു. സെന്റ്. മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോയ് പി. സി അധ്യക്ഷത വഹിച്ചു. വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ശ്രീ. അജേഷ് കെ. ജെ മുഖ്യ അതിഥിയായി. വിദ്യാർഥികൾക്കായി "റെസ്പോൺസിബിൾ ടൂറിസം" എന്ന വിഷയത്തിൽ സെമിനാറും, ഫ്ലാഷ്മോബും,സെൽഫി മത്സരവും സംഘടിപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിൽ അസോസിയേറ്റ് റിട്ടേർഡ് പ്രൊഫ. പി.എ മത്തായി, സുൽത്താൻബത്തേരി നഗരസഭ കൗൺസിലർ ശ്രീമതി.ലിഷ, സെന്റ്.മേരീസ് കോളേജ് ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ ശ്രീമതി നൂർബിന കെ.എ, ഹിൽഡെഫ് മാനേജർ പോൾസൺ തോമസ്, ഹിൽഡെഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ.റിജോ തോമസ്, ഹിൽഡെഫ് പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി.സാറാ പുന്നൂസ് ,'എന്റെ നാട്, എന്റെ സൗന്ദര്യം, എന്റെ നാടിനൊരു ക്ലിക്ക്' സെൽഫി മത്സരം കോ-ഓർഡിൻേററ്റർ മേഘ്ന ജേക്കബ് . പി, നവ്യ ജെയ്‌സൺ, ഫിദ അൻവർ തുടങ്ങിയവർ സംസാരിച്ചു.
Media Links