ഹിൽഡെഫ് യുവ സാമൂഹിക പ്രവർത്തകരായ കണ്ണൂർ സ്വദേശി ക്രിസ്റ്റീന സജി ,തൃശൂർ സ്വദേശി ബിന്ദുജ എൻ.വി, പത്തനംതിട്ട സ്വദേശി ഫാത്തിമ താജ്, മലപ്പുറം സ്വദേശി ടീന പ്രിൻസ് ,തുടങ്ങിയവർ മുണ്ടക്കയം കൊക്കയാറിലെ ദുരന്ത ബാധിത പ്രദേശത്ത് താമസിച്ചുകൊണ്ട് രണ്ടാഘട്ട പഠനം നടത്തുകയാണ്. കൊക്കയാർ പഞ്ചായത്തിലെ വടക്കേമല, മുക്കളം, വാർഡുകളാണ് രണ്ടാംഘട്ട പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൊക്കയാർ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടമായ എല്ലാവരുടെയും പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് മാത്രമാണ് പൂർണമായി സഹായം കിട്ടിയത്. അർഹതയുള്ളവർക്ക് നഷ്ട്ടപരിഹാര തുകയോ പുനരധിവാസമോ ലഭിക്കാത്ത സാഹചര്യത്തിൽ ഹിൽഡെഫിന്റെ നേതൃത്വത്തില്‍ ദുരന്തത്തിന്റെ യഥാർത്ഥ ഗൗരവം മനസിലാക്കി സമഗ്രമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
Media Links
https://enlightnews.com/home/details/MjA1MTQzLw