എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്കിനൊപ്പം തേജസ്സ് റിസോർട്ട്

എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്കിനൊപ്പം തേജസ്സ് റിസോർട്ട്

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച "എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്ക്" സെൽഫി മത്സരത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഹിൽഡെഫ് യുവ സാമൂഹ്യ പ്രവർത്തകർ സുൽത്താൻബത്തേരിയിൽ എത്തി. ബത്തേരിക്കടുത്ത് കട്ടയാടിലെ ചെറിയൊരു കുന്നിൻ മുകളിലുള്ള തേജസ് റിസോർട്ടിലെ ആതിഥേയത്വം പ്രവർത്തനങ്ങൾക്ക്‌ ആവേശമായി. റിസോർട്ടിൽ രണ്ടാം ഘട്ട ചിത്രികകരണം നടക്കുന്ന 'കർണ്ണിക' ഷോർട്ട-ഫിലിംമിന്റെ അണിയറ പ്രവർത്തകർ "എന്റെനാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്ക്" സെൽഫി മത്സരത്തിന്റെ ഭാഗമായി. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായ വയനാട്ടിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പിന്തുണകളും തേടുന്നതിന്റെ ഭാഗമായി ഓരോരുത്തരെയും നേരിൽ കണ്ടുകൊണ്ടിരിക്കുന്നു.