'എന്റെ നാട്, എന്റെ സൗന്ദര്യം, എന്റെ നാടിനൊരു ക്ലിക്ക്' സെൽഫി മത്സര ക്യാമ്പയിന്റെ ഭാഗമായി മഹാരാജാസ് ടൂറിസം ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടികൾ പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് ഉദ്‌ഘാടനം ചെയ്തു. 'ടൂറിസം സാദ്ധ്യതകൾ എന്റെ നാട്ടിൽ' എന്ന വിഷയത്തിൽ സെമിനാറും, ടൂറിസത്തിന്റെ പുനരുജ്ജീവനം എന്ന വിഷയം പശ്ചാത്തലമാക്കി പെൻസിൽ ഡ്രോയിങ്, പോസ്റ്റർ മേക്കിങ് മത്സരങ്ങളും സംഘടിപ്പിച്ചു. കുമരകം എസ്.എൻ കോളേജ് പ്രൊഫെസർ ഡോ. അനിത.ആർ സെമിനാറിന് നേതൃത്വം നൽകി. ഉദ്‌ഘാടന കോ-ഓർഡിനേറ്റർ ഡോ.ജയശ്രീ പോൾ, കൊച്ചിൻ കോർപറേഷൻ പുതുക്കലവട്ടം ഡിവിഷൻ കൗൺസിലർ സീന ഗോകുലൻ, ഡോ. എം.എസ് മുരളി, ഹിൽഡെഫ് മാനേജർ പോൾസൺ തോമസ്, ആശ എസ് നായർ, ഗായത്രി രാജൻ, ക്രിസ്റ്റീന സജി, തുടങ്ങിയവർ സംസാരിച്ചു.
Media Links
https://www.mathrubhumi.com/ernakulam/news/hill-integrated-development-foundation-seminar-1.7960188