എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹിൽഡെഫ് പ്രവർത്തകർ ദയാബായിയെ സന്ദർശിച്ചു. അസംഘടിതരുടെ ആശങ്കകൾ പരിഹരിക്കാൻ പ്രായത്തിന്റെ അവശതകളെ ഗൗനിക്കാതെ പ്രവർത്തിക്കുന്ന ദയാബായിയുടെ ജീവൻ വിലപ്പെട്ടതാണ്. ദയാബായി പൊതു മനസാക്ഷിയുടെ മുൻപിൽ വെക്കുന്ന ഏത് വിഷയവും അടിയന്തര പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ എൻഡോസൾഫാൻ വിഷയം ഉടൻ പരിഹരിക്കപ്പെടണം. ദുരിതബാധിതർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലും ഹിൽഡെഫ് ആവശ്യപ്പെടുകയാണ്. അതിജീവനത്തിനായി പോരാടുന്ന മനുഷ്യരുടെ ആശങ്കകൾ ലോകത്തെയറിയിക്കാൻ ദയാബായി നടത്തുന്ന സമരത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി യുടെ നേതൃത്വത്തിലാണ് മാനേജർ പോൾസൺ തോമസ്, സോണി വിജയൻ യുവ സാമൂഹ്യ പ്രവർത്തകരായ ക്രിസ്റ്റീന സജി , ബിന്ദുജ വിജയൻ, ഹന്ന അലക്സാണ്ടർ, നവ്യ ജയ്സൺ, മേഘ്ന ജേക്കബ്. പി ,ഫാത്തിമ താജ് എന്നിവരാണ് ദയാബായിയെ സന്ദർശിച്ചത്.
https://hilldef.org/