ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദയരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെ സംബന്ധിച്ച് ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു. ഹിൽഡെഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സാറ പൊന്നൂസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഹിൽഡെഫ് മാനേജർ പോൾസൺ തോമസ് ഉത്ഘാടനം ചെയ്തു. ആശ എസ് നായർ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീന സജി, ബിന്ദുജ, ഹന്ന അലക്‌സാണ്ടർ, എലിസബത്ത്, ടീന പ്രിൻസ്, റിജോ എന്നിവർ പ്രസംഗിച്ചു. മേഘ്‌ന ജേക്കബ് നന്ദി പറഞ്ഞു.