ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ഹിൽഡെഫിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 27 വരെ നീണ്ടുനിൽക്കുന്ന എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്ക്' എന്ന സെൽഫി മത്സരം മഹാരാജാസ് കോളേജ് ടൂറിസം ക്ലബ്ബിന്റെ സഹകരണത്തോടെ കോളേജ് അങ്കണത്തിൽ പ്രിൻസിപ്പാൾ ഡോ.വി.എസ്.ജോയ് സെൽഫി എടുത്ത് നിർവഹിച്ചു. ഹിൽഡെഫിന്റെ യുവ സാമൂഹിക പ്രവർത്തകരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പ്രളയവും കൊറോണയും തളർത്തിയ കേരളത്തിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക, ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത നമ്മുടെ ഗ്രാമീണഭംഗികൾ ലോകത്തെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഹിൽഡെഫ് ലക്ഷ്യവയ്ക്കുന്നത്.