കൊറോണയും പ്രളയദുരന്തവും കാരണം ജീവിതം വഴിമുട്ടിനിൽക്കുന്ന പ്രദേശവാസികൾക്കൊപ്പം ദുരന്ത ഭൂമിയിൽ ഹിൽഡെഫ് സാമൂഹിക പ്രവർത്തകർ തിരുവോണനാളിൽ ഓണസദ്യ ഒരുക്കി. സാമൂഹിക പ്രവർത്തകരെ നേരിൽ കാണുവാനും അഭിനന്ദിക്കുവാനും പീരുമേട് എം.എൽ.എ വാഴൂർ സോമൻ എത്തിയത് പ്രവർത്തനങ്ങൾക്ക് ആവേശമായി. ഹിൽഡെഫ് സാമൂഹിക പ്രവർത്തകർ എം.എൽ.എയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പ്രദേശവാസികളുടെ ആശങ്കൾ പങ്കുവച്ചു. ഫാദർ വി.സി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ കൂടിയ യോഗം ഹിൽഡെഫിന്റെ സാമൂഹിക പ്രവർത്തകരെ അഭിനന്ദിച്ചു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ഉദ്ഘടാനം ചെയ്തു.
Media Links
https://pathanamthittamedia.com/hildef-prepares-onasadya-in-kokkayar-disaster-land/
https://enlightnews.com/home/details/MTk0ODU0Lw
https://youtu.be/aaDE0J2fAqs
https://youtu.be/G-u0bCKMfGA