ഹിൽ ഇന്റെഗ്രറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ(ഹിൽഡെഫ് )ന്റെ ആഭിമുഖ്യത്തിൽ, മുണ്ടക്കയം കൊക്കയാർ പൂവഞ്ചി, മാക്കൊച്ചിയിൽ 2021 ഒക്ടോബർ 14 ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർ ,ഉറ്റവരെ നഷ്ടപ്പെട്ടവർ, വീടും സ്ഥലവും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർ തുടങ്ങി ദുരന്തത്തിന്റെ ബാക്കി പത്രംമായി ജീവിക്കുന്നവരെ നേരിൽ കണ്ട് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പഠനം നടത്തുന്നുണ്ട് . ഓരോ മഴയത്തും ഭയത്തോടെ ജീവിക്കുന്ന മാക്കൊച്ചിയിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടി, വീണ്ടും ദുരന്തം ഉണ്ടാകുമോ എന്ന് ആശങ്കയിൽ വീട് ഉപേക്ഷിച്ചു പോയവരുടെ വീട്ടുകളിൽ താമസിച്ചാണ് ഹിൽഡെഫിന്റെ സാമൂഹിക പ്രവർത്തകർ സമഗ്ര റിപ്പോർട്ട് തയാറാക്കുന്നത്. ദുരന്തത്തിന്റെ യഥാർത്ഥ ഗൗരവം മനസിലാക്കി സമഗ്രമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുയാണ് ഹിൽഡെഫിന്റെ ലക്ഷ്യം വയ്ക്കുന്നത്.